India
സെയ്ഫ് അലി ഖാനെ അക്രമിച്ച പ്രതി അറസ്റ്റിൽ
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാൾ മുംബൈ പൊലീസിന്റെ പിടിയിലാവുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നടന്റെ ബാന്ദ്രയിലെ വീട്ടിൽ കടന്നുകയറിയ പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്നും നടന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ് പൊലീസിനോട് പറഞ്ഞിരുന്നു. ഏലിയാമ്മ ഫിലിപ്പിനും മറ്റൊരു വീട്ടുജോലിക്കാരിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.