Kerala

കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച് പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ

ഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച് പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ. അക്കാദമി പരിപാടി കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് രാജി. അക്കാദമി സെക്രട്ടറിക്കാണ് സി രാധാകൃഷ്ണൻ രാജി സമർപ്പിച്ചത്. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്ര മന്ത്രിയെ കൊണ്ടാണ് ഈ വർഷത്തെ അക്കാദമി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യിച്ചതെന്നാണ് സി രാധാകൃഷ്ണൻ രാജി കത്തിൽ പറയുന്നത്.

ഫെസ്റ്റിവൽ പരിപാടിയുടെ നോട്ടീസിൽ ഉദ്ഘാടകന്റെയോ പങ്കെടുക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളുടെയോ പേര് പരാമർശിക്കാതെ അക്കാദമി എക്സിബിഷന്റെ ഉദ്ഘാടനം എന്നാണ് പരിപാടിയെ വിശേഷിപ്പിച്ചത്. മന്ത്രിയുടെ പേരോടു കൂടിയ വിശദാംശങ്ങൾ പിന്നീടാണ് പുറത്തുവിടുന്നത്. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപനം അക്കാദമി പരിപാടിയെ ബാധിക്കില്ല എന്ന് വ്യക്തമാക്കുന്നത് വരെ കാര്യങ്ങൾ മൂടിവെച്ചു. രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വഴങ്ങാനുള്ള സമ്മർദ്ദങ്ങൾക്കെതിരെ സ്ഥാപനത്തിന്റെ സ്വയം ഭരണ അവകാശം സ്ഥിരമായി ഉയർത്തിപ്പിടിച്ച സാഹിത്യ അക്കാദമിയുടെ ദീർഘകാല ചരിത്രത്തിൽ ഇങ്ങനെ ഒന്ന് ആദ്യമായാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഒരു സംസ്ഥാന മന്ത്രിയും ഒരും ഉദ്യോഗസ്ഥനും അക്കാദമി ഫെസ്റ്റിവലിൽ പങ്കെടുത്തതിൽ എല്ലാ അംഗങ്ങളും തങ്ങളുടെ പ്രതിഷേധം അറിയിച്ചപ്പോൾ ഇത്തരം പ്രവണകൾ ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് തന്നിരുന്നു. ആ ഉറപ്പാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും രാജി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top