ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയ ‘പുതുപ്പള്ളി സാധു’വിന്റെ പൊടിപോലുമില്ല. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച അഞ്ച് ആനകളിലൊന്നായ പുതുപ്പള്ളി സാധുവാണ് കാട് കയറിയത്.
മറ്റൊരു ആനയുമായി കൊമ്പു കോര്‍ത്താണ് ആന കാട്ടിലേക്ക് കയറിയത്. രാത്രിയിൽ പരിശോധന നടത്താനും പ്രയാസമാണ്. ബിഹാറിൽ വച്ച് കാട് കയറിയ ആനയെയാണ് വീണ്ടും കാട്ടിലേക്ക് ഇറക്കിയത്. പാപ്പാനെ ആക്രമിച്ചാണ് ആന രക്ഷപ്പെട്ടത്.
ഇപ്പോള്‍ മൂന്നാർ ഫോറസ്റ്റ് റേഞ്ചിലാണ് ആന ഉള്ളതെന്നാണ് വിവരം. 16 വർഷങ്ങൾക്ക് മുമ്പാണ് അരുണാചൽപ്രദേശിൽ നിന്നാണ് ആനയെ എത്തിച്ചത്. ‘പുതുപ്പള്ളി സാധു’എന്ന് പേരും നല്‍കി. ബീഹാറില്‍ വച്ച് കാട്ടിലേക്ക് രക്ഷപ്പെട്ട ശേഷം ഒരു മാസം കഴിഞ്ഞാണ് തിരികെ ലഭിച്ചത്. പുലിക്ക് വെച്ച കെണിയിൽ കുടുങ്ങിയതോടെയാണ് കണ്ടെത്താന്‍ സാധിച്ചത്. കാട്ടാനകൾ ഏറെയുള്ള പ്രദേശത്താണ് ആന ഉള്ളത്. ഫോറസ്റ്റ് സംഘം പരിശോധന നടത്തുന്നുണ്ട്.