Kerala
കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യ; ആരോപണ വിധേയരെ സംരക്ഷിച്ച് ബാങ്ക് പ്രസിഡന്റ്
കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരെ സംരക്ഷിച്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡൻ്റ് എം ജെ വർഗീസ്.
ആത്മഹത്യ കുറിപ്പിൽ പേരുള്ള മൂന്ന് പേർക്കെതിരെയും നിലവിൽ നടപടി എടുക്കേണ്ട ആവശ്യമില്ല, ആത്മഹത്യ ചെയ്ത സാബുവിനോടുള്ള പെരുമാറ്റത്തിൽ ബാങ്ക് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ല.തിങ്കളാഴ്ച ബോർഡ് മീറ്റിംഗ് കൂടിയ ശേഷമാണ് തുടർനടപടി ഉണ്ടാവുകയെന്നും എംജെ വർഗീസ് പ്രതികരിച്ചു.
സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സാബുവിന് തവണ വ്യവസ്ഥയിൽ ബാങ്കിൽ നിന്നും കൃത്യമായി പണം തിരിച്ചു നൽകിയിരുന്നു. സാബു വളരെ സൗമ്യനായ മനുഷ്യനാണ്, സാബുവിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലന്നും, ദുരൂഹത പൊലീസ് അന്വേഷിക്കണമെന്നും വർഗീസ് ട്വന്റി ഫോറിനോട് വ്യക്തമാക്കി.