Kerala
മണ്ഡലകാലം ടീം വർക്കിൻ്റെ വിജയം: പി എസ് പ്രശാന്ത്
മണ്ഡലകാലം ടീം വർക്കിൻ്റെ വിജയമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 32,49,756 പേർ ദർശനം നടത്തി. കഴിഞ്ഞ വർഷം 28, 42, 447 പേർ ആയിരുന്നു ദർശനം നടത്തിയത്. 4,07, 369 പേർ അധികമായി ഇത്തവണ ദർശനം നടത്തി
82 കോടി രൂപയുടെ വരുമാന വർധനവ് ഉണ്ടായി.മണ്ഡലകാലം 297,06,67679 കോടി വരുമാനം ഉണ്ടായി.കഴിഞ്ഞ വർഷം 2148287898 ആയിരുന്നു വരുമാനം. അരവണ വിൽപ്പനയിൽ 22 കോടി രൂപയുടെ വർധനവ് ഉണ്ടായി. കാണിക്കയിൽ 13 കോടി രൂപയുടെ വർധനവ് ഉണ്ടായത്.
അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്നലെ നേരിയ കുറവ് ഉണ്ടായിരുന്നു. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിനവും ഒരു ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിരുന്നു.