Kerala
‘അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുത്’: ബിജെപി എംഎൽഎയുടെ വിദ്വേഷ പ്രചാരണം വിവാദത്തിൽ
ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കുന്നതിനെതിരെ തെലങ്കാനയിലെ ബിജെപി നേതാവ്. ഹൈദരാബാദിലെ ഗോഷാമഹൽ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ടി രാജ സിങ്ങാണ് വിദ്വേഷ പ്രചരണവുമായ രംഗത്തെത്തിയത്. ശബരിമലയിൽ പോകുമ്പോൾ എരുമേലി വാവർ പള്ളിയും ശബരിമലയിലെ വാവർ നടയും സന്ദർശിക്കരുതെന്നാണ് ബിജെപി നേതാവിന്റെ പരാമർശം.
ഹിന്ദുക്കൾ കുഴിമാടങ്ങൾക്കുമുന്നിൽ വണങ്ങുകയോ കൈകൂപ്പുകയോ ചെയ്യാൻ പാടില്ലെന്നാണ് ഹിന്ദുയിസം വ്യക്തമായി പഠിപ്പിക്കുന്നതെന്ന് രാജാസിങ് പറഞ്ഞു. കടുത്ത വർഗീയ പരാമർശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ഇയാളുടെ പരാമർശത്തിനെതിരെ നിരവധി ഭക്തർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.