Kerala
ശബരിമല തീര്‍ത്ഥാടനം; 10.35 കോടി രൂപയുടെ വരുമാന വര്‍ദ്ധന
പത്തനംതിട്ട: 2023-24 വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ 357.47 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 10.35 കോടി രൂപയുടെ വർദ്ധനയാണ് വരുമാനത്തിൽ ഉണ്ടായത്. 50 ലക്ഷം ഭക്തരാണ് ഈ വർഷം ശബരിമലയിൽ എത്തിയത്.
കഴിഞ്ഞവർഷം ഇത് 347,12,16, 884 രൂപയായിരുന്നു. ഈ വർഷം 10, 35, 55,025 രൂപയുടെ വർദ്ധനയാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പനയിലൂടെ 146,99, 37,700 രൂപയും അപ്പം വിൽപ്പനയിലൂടെ 17,64,77, 795 രൂപയും വരുമാനമായി ലഭിച്ചു. കാണിയ്ക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു.