Kerala
ശബരിമലയിൽ ദർശന സമയത്തിൽ മാറ്റം

ശബരിമലയിൽ ദർശന സമയത്തിൽ മാറ്റം. ഇനിമുതൽ എല്ലാ മാസ പൂജകൾക്കും പുലർച്ചെ നടതുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും.
പകൽ ഒന്നിന് നടയടക്കും. വൈകിട്ട് നാലിന് നട തുറക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. സിവിൽ ദർശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദർശനം) പുതിയ സമയക്രമം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം ആറ് മുതൽ മാത്രമേ സിവിൽ ദർശനം ഉണ്ടാവുകയുള്ളൂ.
രാത്രി 9.30ന് സിവിൽ ദർശനത്തിനുള്ള സമയക്രമം അവസാനിക്കും. പുതിയ സമയക്രമം ചൊവ്വ മുതൽ നടപ്പിലാക്കും. തിരക്ക് പരിഗണിച്ചും ഇരുമുടിക്കെട്ടുമായി വരുന്നവർക്ക് കൂടുതൽ ദർശന സമയം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ ക്രമീകരണം. പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താനാവുന്ന ക്രമീകരണം അവസാനിപ്പിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.