Kerala

ഇന്ന് ശബരിമല നട തുറക്കും

Posted on

ശബരിമലയിൽ ഇനി തിരു ഉത്സവ രാവുകൾ. പൈങ്കുനി ഉത്രം, വിഷു മഹോത്സവം, മേടമാസ പൂജകൾ എന്നിവയ്ക്കായി ശബരിമല നട ഇന്ന് തുറക്കും.

പൈങ്കുനി ഉത്രം ഉത്സവത്തിന് നാളെയാകും കൊടിയേറുക. പതിനൊന്നാം തീയതിയാണ് പമ്പയിൽ ആറാട്ട്. ഇന്ന് വൈകിട്ട് 5ന് തുറക്കുന്ന നട, തുടർച്ചയായ 18 ദിവസമാണ് തുറന്നിരിക്കുക.

ശബരിമല സന്നിധാനം ശരണമന്ത്ര മുഖരിതമാവുകയാണ് ഇനിയുള്ള 18 ദിനരാത്രങ്ങളിൽ. പൈങ്കുനി ഉത്രം ഉത്സവം, വിഷു, മേടമാസ പൂജകൾ എന്നിവയ്ക്കായി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. നാളെ മുതൽ ദിവസവും പുലർച്ചെ അഞ്ചുമണിക്ക് നട തുറന്ന് പതിവ് പൂജകൾ നടക്കും. നാളെ രാവിലെ 9 . 45 നും 10.45 നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയേറ്റും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version