Kerala
ശബരിമലയിൽ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി
ശബരിമലയിൽ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി.
മണ്ഡല പൂജയ്ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടി നട അടച്ചു. ഡിസംബർ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി വീണ്ടും നട തുറക്കും.
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ശബരിമലയിലെ മണ്ഡലപൂജ. ഉച്ചയ്ക്ക് 12 നും 12.30 ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ നടന്നത്. തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.