സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുടെ റിപ്പോർട്ട് പുറത്ത്. പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് സാമൂഹികാഘാത പഠന റിപോര്‍ട്ട് അവലോകനം ചെയ്ത ഒമ്പതംഗ സമിതി ശുപാര്‍ശ നല്‍കി. സ്ഥലമേറ്റെടുക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തൃക്കാക്കര ഭാരത് മാത കോളജിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലുള്ളവരാണ് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയത്. രണ്ടു മാസമെടുത്താണ് റിപോര്‍ട്ട് തയ്യാറാക്കിയത്. സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന പി പ്രതാപന്‍ ചെയര്‍മാനായ ഒമ്പതംഗ വിദഗ്ധ സമിതി റിപോര്‍ട്ട് അവലോകനം ചെയ്തു.
പദ്ധതി മൂലമുണ്ടാകുന്ന സാമൂഹികാഘാതത്തേക്കാള്‍ കൂടുതലാണ് വിമാനത്താവളത്തിലൂടെ നാടിന് ഉണ്ടാകുന്ന സാമ്പത്തിക-സാമൂഹിക പ്രയോജനമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.

