Kerala

പുതുവത്സര ദിനത്തിൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

Posted on

പത്തനംതിട്ട; പുതുവത്സര ദിനത്തിൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. സന്നിധാനത്ത് ഫ്ലൈ ഓവറിൽ തിരക്ക് നിയന്ത്രണാതീതമായി. ഫ്ളൈ ഓവറിൽ കുട്ടികളും മുതിർന്നവരും തിക്കിലും തിരക്കിലും പെട്ട് വലഞ്ഞു. പൊലീസ് എത്തിയാണ് കുട്ടികളെ ഉൾപ്പെടെ ക്യൂവിന് പുറത്ത് എത്തിച്ചത്.

ഇന്ന് വൈകീട്ട് നാല് മണി വരെ 65000 പേർ ശബരിമലയിൽ ദർശനം നടത്തിക്കഴിഞ്ഞു. പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിങ്കാളാഴ്ച 80000 പേരാണ് വെർച്ച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. ഞായറാഴ്ച 81986 പേർ ദർശനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version