Kerala

ബിജെപിയിലേക്കില്ല, നിലപാട് ആവർത്തിച്ച് എസ് രാജേന്ദ്രൻ

Posted on

തിരുവനന്തപുരം: ബിജെപിയിലേക്ക് പോകാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എതിരാളികൾ ആരോപിക്കുന്നത് പോലെ ബിജെപിയിലേക്ക് ചേക്കേറാൻ പോയതല്ലെന്ന് രാജേന്ദ്രൻ പറഞ്ഞു.

ബിജെപിയിൽ നിന്ന് ഒരു ആനുകൂല്യം വാങ്ങുവാനും പോയതല്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഡൽഹിയിൽ പോയതെന്നും രാജേന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽ വെച്ച് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് നിലപാട് ആവർത്തിച്ച് രാജേന്ദ്രൻ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version