ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ. ഇടതു സ്ഥാനാർത്ഥിക്കാണ് വിജയ സാധ്യത കൂടുതൽ.
രാഷ്ട്രീയപരമായ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്. മുൻകാലങ്ങളിൽ കോൺഗ്രസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിനനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും എസ് രാജേന്ദ്രൻ മൂന്നാറിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.