Kerala

സിപിഐഎമ്മുമായി സമരസപ്പെട്ട് എസ് രാജേന്ദ്രൻ

Posted on

ദേവികുളം: സിപിഐഎമ്മുമായി സമരസപ്പെട്ട് എസ് രാജേന്ദ്രൻ. മൂന്നുവർഷത്തിനുശേഷം നേതാക്കന്മാർക്കൊപ്പം അദ്ദേഹം വേദി പങ്കിട്ടു. ഇടതു സ്ഥാനാര്‍ത്ഥി ജോയിസ് ജോർജ്ജിൻ്റെ ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിലാണ് രാജേന്ദ്രൻ എത്തിയത്. ബിജെപിയിലേക്ക് പോകുമെന്നും പാർട്ടി അംഗത്വം പുതുക്കില്ലാ എന്നുമുള്ള വാർത്തകൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പാർട്ടി നേതൃത്വവും ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് രാജേന്ദ്രൻ വേദിയിലെത്തിയത്.

2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം നിയോജകമണ്ഡലത്തിൽ അഡ്വ എ രാജക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാജേന്ദ്രന് വീഴ്ച ഉണ്ടായി. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ തുടർന്ന് പാർട്ടി അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. വീഴ്ച ഉണ്ടെന്നത് ആരോപണം മാത്രമാണെന്ന് കാണിച്ച് നേതൃത്വത്തിന് രാജേന്ദ്രൻ കത്ത് നൽകുകയും ചെയ്തു. എന്നിട്ടും നടപടി പിൻവലിച്ചിരുന്നില്ല. ഇതിനിടയിൽ ബിജെപി നേതൃത്വം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് രാജേന്ദ്രനുമായി സിപിഐഎം നേതാക്കൾ മൂന്ന് വട്ട ചർച്ചകൾ നടത്തി. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം മുതിർന്ന പാർട്ടി നേതൃത്വം നടത്തിയ ചർച്ചയെ തുടർന്നാണ് രാജേന്ദ്രൻ വീണ്ടും പാർട്ടിയിലേക്ക് തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version