തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിൽ രണ്ട് പേർ അറസ്റ്റിൽ. റഷ്യൻ യുദ്ധഭൂമിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. തുമ്പ സ്വദേശി പ്രിയൻ, കരിങ്കുളം സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്. റഷ്യയിൽ നിന്ന് നാട്ടിലെത്തിയവർ സിബിഐയ്ക്ക് മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യ ഇടനിലക്കാരന് പ്രിയനും സഹായി അരുണും അറസ്റ്റിലായത്. സിബിഐയുടെ ദില്ലി യൂണിറ്റ് തിരുവനന്തപുരത്തുവെച്ചാണ് ഇരുവരേയും പിടികൂടിയത്.
റഷ്യൻ യുദ്ധഭൂമിയിലേക്ക് മനുഷ്യക്കടത്ത്; റിക്രൂട്ട്മെൻ്റ് സംഘത്തിലെ രണ്ട് പേർ പിടിയിൽ
By
Posted on