Kerala

തദ്ദേശീയ മാർക്കറ്റിൽ റബ്ബറിന് വീണ്ടും വില കൂടി; അന്താരാഷ്ട്ര വിലയേക്കാൾ 20 രൂപ കൂടുതൽ

Posted on

കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില. ബാങ്കോക്കിൽ 185 രൂപയാണ് നിലവിലെ വില. അതേ സമയം തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്‌ലൻഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയിൽ കൂടുതൽ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്ട്ര വില ഇടിയാന്‍ കാരണം.

കഴിഞ്ഞ വർഷങ്ങളിലെല്ലാം അന്താരാഷ്ട്ര വിലയായിരുന്നു മുകളിൽ. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മരങ്ങളുടെ രോഗബാധയും മറ്റും കാരണം ഉത്പാദനം കഴിഞ്ഞ വർഷം വൻതോതിൽ ഇടിഞ്ഞിരുന്നു.
ഇതോടെ റബ്ബറിന് ക്ഷാമം വന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്രവില കൂടാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ ആർഎസ്എസ് നാലിന് 220 രൂപ വരെ വ്യാപാരം നടക്കുമ്പോഴും ഇന്ത്യൻ വിപണിയിൽ വില അന്ന് 170-175 എന്ന നിലയിൽ നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version