Kerala

റബ്ബർ വില ഏകീകരിക്കണം; റബ്ബർ ബോർഡിന്റെ നിലപാടുകളിൽ ആശങ്ക ഉയ‍ർത്തി കർഷകർ

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില വർധിക്കുമ്പോഴും അതിന്റെ പ്രയോജനം ലഭിക്കാതെ സംസ്ഥാനത്തെ റബ്ബർ കർഷകർ. അന്താരാഷ്ട്ര വില വർധനയ്ക്ക് അനുപാതികമായ ഒരു വർദ്ധനവ് ഇന്ത്യയിലും മുൻകാലങ്ങളിൽ ഉണ്ടാകുമായിരുന്നു. പക്ഷെ ഇന്ത്യൻ വിപണിയിൽ, റബ്ബർ ബോർഡിന്റെ വില നിർണയ നിലപാടുകളാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്.

ഇന്ത്യൻ വിപണിയിൽ റബറിന് വ്യത്യസ്തമായ രണ്ട് വിലകളാണ് റബ്ബർ ബോർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ ഒരു കിലോ റബറിന് 160 രൂപയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 154 രൂപയാണ്. വിലക്കുറവുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പോയി ടയർ കമ്പനികൾ വൻതോതിൽ റബ്ബർ വാങ്ങിക്കൂട്ടുന്നു. ഇത് കേരളത്തിലെ റബ്ബർ വിപണിയിൽ വലിയ ഇടിവും ആഘാതവുമാണ് ഉണ്ടാക്കുന്നത് . നിലവിൽ റബ്ബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയേക്കാൾ അഞ്ചുരൂപ കുറച്ചാണ് കർഷകർക്ക് വില ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ റബ്ബറിന്റെ വില ഏകീകരിക്കാൻ റബ്ബർ ബോർഡ് തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top