Kerala
എഡിജിപി കൂടിക്കാഴ്ച; ആര്‍എസ്എസ് ഉചിതമായ സമയത്ത് പ്രതികരിക്കും: വി മുരളീധരന്‍
തൃശ്ശൂര്‍: പൂരം കലക്കിയാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്ന് വിജയിച്ചത് എന്ന് ആരോപിക്കുന്ന പ്രതിപക്ഷം മണ്ഡലത്തിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് വി മുരളീധരന്‍. ഇങ്ങനെ ആരോപിക്കുന്നതിലൂടെ വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂര്‍ ജനതയെ അവഹേളിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പേടിച്ചോടുകയായിരുന്നു. സുനില്‍ കുമാര്‍ സ്വന്തം പഞ്ചായത്തില്‍ പോലും ലീഡ് ചെയ്തില്ല. 620 ഇടങ്ങില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായെന്നും വി മുരളീധരന്‍ പറഞ്ഞു.