തിരുവനന്തപുരം: സര്‍ക്കാരിതര മേഖലയിലെ ഏറ്റവും വലിയ ഭൂവുടമയാണെന്ന് കാത്തോലിക്ക സഭയെ വിശേഷിപ്പിച്ച ഓര്‍ഗനൈസര്‍ ലേഖനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍എസ്എസിന്റെ നിഗൂഢ അജണ്ട അടിവരയിടുന്നതാണ് ഓര്‍ഗനൈസര്‍ ലേഖനമെന്ന് അദ്ദേഹം ആരോപിച്ചു.

ന്യൂനപക്ഷ വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതാണ് ആര്‍എസ്എസ് രീതി. കത്തോലിക്കാസഭയ്ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലം തിരിച്ചു പിടിക്കണം എന്നാണ് ആര്‍എസ്എസ് പറയുന്നത്. ഓര്‍ഗനൈസര്‍ ലേഖനം മുക്കിയെങ്കിലും ലക്ഷ്യം ഇല്ലാതാകുന്നില്ല.
ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ മതേതര സമൂഹം തിരിച്ചറിയുമെന്നും സംഘപരിവാറിന്റെ കപട ന്യൂനപക്ഷ സ്‌നേഹം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

