പാലക്കാട്: പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാന്‍ ശ്രമം. ഇടഞ്ഞുനില്‍ക്കുന്ന കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടു. പ്രശാന്ത് ശിവനെ ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങളില്‍ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തേക്കും. ശേഷം കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ ആശങ്ക ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് വിവരം.
പാര്‍ട്ടിയില്‍ ഇടഞ്ഞുനിന്നതുകൊണ്ട് കാര്യമില്ലല്ലോയെന്നും തന്നെ പരാതിയൊന്നും അറിയിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ പ്രസിഡന്റ് റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റിനെ ഇന്ന് രാവിലെ 10.30 ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചും വെസ്റ്റ് ജില്ലാ പ്രസിഡന്റിനെ ഉച്ചയ്ക്ക് 2.30 ന് പാലക്കാട് വ്യാപാര ഭവനില്‍വെച്ചുമാണ് പ്രഖ്യാപിക്കുക.
ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും അടക്കം 11 കൗണ്‍സിലര്‍മാര്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിലാണ് ആര്‍എസ്എസ് ഇടപെടല്‍.