Kerala

ആര്‍എസ്എസ് വേദിയിലെത്തി ഔസേപ്പച്ചന്‍; വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അദ്ധ്യക്ഷന്‍

Posted on

തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അദ്ധ്യക്ഷനായാണ് ഔസേപ്പച്ചന്‍ പങ്കെടുക്കുന്നത്. വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി നടക്കുന്നത്. ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

ബി ഗോപാലകൃഷ്ണൻ വിളിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണം. ജാതി മതഭേദമന്യേ നടക്കുന്ന പരിപാടിയാണ്. എല്ലാ ഭാരതീയരും ഒന്നാണെന്നും നമ്മൾ ഒന്നായി പ്രവർത്തിക്കുകയെന്നും സംസാരിക്കുന്നത് രാഷ്ട്രീയമല്ലെന്നും ഔസേപ്പച്ചൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു..

ആര്‍എസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് വിജയദശമി ദിവസത്തിലെ പഥസഞ്ചലനം. ആ പരിപാടിയുടെ പൊതുപരിപാടിയില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാളെ പങ്കെടുപ്പിക്കുന്നത് ശ്രദ്ധേയമാണ്. തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version