ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സംഭലിലെ വിഗ്രഹം കണ്ടെത്തലിനെ പറ്റി ആര്‍എസ്എസ് മുഖപത്രം പുകഴ്ത്തിയത് ഇരട്ടത്താപ്പാണ്. ആര്‍എസ്എസ് എന്നത് രാഷ്ട്രീയ സര്‍വനാശ സമിതിയെന്നാണെന്നും ബൃന്ദ കാരാട്ട് വിമര്‍ശിച്ചു.
‘എല്ലായിടത്തും വിഗ്രഹം തപ്പേണ്ടെന്ന് ഒരിടത്ത് പറയുന്നു. ആരാധനാലയ സംരക്ഷണ നിയമത്തെ കുറിച്ച് അയോധ്യയിലെ സുപ്രീം കോടതി വിധിയിലടക്കം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും എതിരാണ് ആര്‍എസ്എസ്. അസത്യം പറയുന്നതിലും ഭിന്നിപ്പിക്കുന്നതിലും ആര്‍എസ്എസ് വിദഗ്ധരാണ്.
രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്. വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍’, ബൃദ്ധ കാരാട്ട് പറഞ്ഞു.