Kerala
എന്‍കെ പ്രേമചന്ദ്രന്റെ ചിഹ്നത്തിന് തെളിച്ചം പോരെന്ന് പരാതി
കൊല്ലം: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചിഹ്നം പതിച്ചത് ചെറുതായെന്ന് പരാതി. മറ്റ് മുന്നണി സ്ഥാനാര്‍ത്ഥികളെ സഹായിക്കാനാണ് നീക്കമെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ക്ക് പരാതി നല്‍കി. എന്‍ കെ പ്രേമചന്ദ്രന്റെ ‘മണ്‍വെട്ടിയും മണ്‍കോരിയും’ എന്ന ചിഹ്നം വോട്ടിംഗ് യന്ത്രത്തില്‍ കൃത്യമായ വലിപ്പത്തിലും തെളിച്ചത്തിലുമല്ല പതിപ്പിക്കുന്നതെന്നാണ് യുഡിഎഫിന്റെ പരാതി.