India
മൻമോഹൻ സിംഗിന്റെ വിയോഗത്തില്‍ അനുശോചിച്ച് ആർഎസ്‌എസ്
ന്യൂഡല്‍ഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തില്‍ അനുശോചിച്ച് ആർഎസ്‌എസ്. എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിച്ചത്.
സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ മൻമോഹൻ സിംഗ് ഭാരതത്തിന് നല്‍കിയ സംഭാവനകള്‍ എന്നെന്നും സ്മരിക്കപ്പെടുമെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ സംയുക്തമായി കുറിച്ചു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ ഡോ. സർദാർ മൻമോഹൻ സിംഗിന്റെ വേർപാടില്‍ ഭാരതീയർ മുഴുവൻ ഇന്ന് അങ്ങേയറ്റം ദുഃഖിതരാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനങ്ങള്‍ അറിയിക്കുന്നു. സാമ്പത്തിക വിദഗ്ധൻ എന്ന നിലയില്‍ ഡോ. മൻമോഹൻ സിംഗ് ഭാരതത്തിന് നല്‍കിയ സംഭാവനകള്‍ എക്കാലത്തും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. – ആർഎസ്‌എസ് രേഖപ്പെടുത്തി.