Kerala
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന രീതി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. മറ്റ് മുന്നണി പ്രവേശനത്തിനായി ഞങ്ങള്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗം എഴുതിയ പശ്ചാത്തലത്തിലാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം.
രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഞങ്ങള്‍ ആരും പ്രതികരിച്ചിട്ടിലെന്നും റോഷി വ്യക്തമാക്കി.