കൊച്ചി: നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കറിവെച്ച് തിന്നാനുള്ള അവകാശം നാട്ടുകാര്‍ക്ക് നല്‍കണമെന്ന് റോജി എം ജോണ്‍ എംഎല്‍എ. കൃഷിക്കാര്‍ക്ക് വെടിവെക്കാനുള്ള അവകാശം നല്‍കണം. മൃഗത്തിന് വേദനയെടുത്താന്‍ നാട്ടിലേക്കിറങ്ങില്ലെന്നും റോജി എം ജോണ്‍ പറഞ്ഞു.

‘നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകളയണം എന്നാണ് പറയുന്നത്. എന്തിനാണ് കത്തിച്ചു കളയുന്നത്. ആളുകള്‍ കാട്ടുപന്നിയെ വെടിവെച്ചാല്‍ അതിനെ കറിവെക്കാനുള്ള അവകാശം നാട്ടുകാര്‍ക്ക് കൊടുക്കണം. കാട്ടില്‍ പോയല്ല വെടിവെക്കുന്നത്. കൃഷി നശിപ്പിക്കുന്ന പന്നിയെ വെടിവെക്കണം. ഏത് മൃഗമായാലും നാട്ടിലേക്ക് ഇറങ്ങിയാല്‍ ശരീരത്തിന് വേദനയെടുക്കണം
ആനയായാലും പുലിയായാലും ശരി ഏത് വന്യമൃഗമായാലും വേദനയെടുക്കണം. ദേഹത്ത് വേദനയെടുക്കുമെന്ന് മൃഗത്തിന് ബോധ്യപ്പെട്ടാല്‍ മൃഗം വരില്ല’, റോജി എം ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര സമര യാത്രയെ മലയാറ്റൂരില്‍ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റോജി എം ജോണ്‍.

