പത്തനംതിട്ട: റോബിൻ ബസ് പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ തടസമില്ലാതെ ഓടി ഒരു മാസമെത്തുമ്പോള്‍ കെ.എസ്.ആര്.ടി.സിയെ ഓവർടേക്ക് ചെയ്യാൻ സമയം മാറ്റുന്നു. ഇനി യാത്ര അടൂര്‍ വരെ നീട്ടും.
കഴിഞ്ഞ മാസം 26ന് ക്രിസ്മസ് പിറ്റേന്നാണ് നിരന്തര പരിശോധനകള്‍ക്കും പിടിച്ചെടുക്കലുകള്‍ക്കും അവസാനം കോയമ്പത്തൂരിന് സര്‍വീസ് തുടങ്ങിയത്. നിലവില്‍ പത്തനംതിട്ടയില്‍ നിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 12ന് കോയമ്പത്തൂര്‍ എത്തുകയും വൈകീട്ട് അഞ്ചിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി പന്ത്രണ്ടിന് പത്തനംതിട്ടയിലെത്തുന്ന തരത്തിലാണ് ഷെഡ്യൂള്‍. പുതിയ ഷെഡ്യൂള്‍ പ്രകാരം ഇനി പുലര്‍ച്ചെ മൂന്നരയ്ക്ക് അടൂരില്‍ നിന്നു തുടങ്ങും. നാലിന് പത്തനംതിട്ടയെത്തും. കോയമ്പത്തൂരില്‍ നിന്ന് തിരികെയുള്ള യാത്ര വൈകിട്ട് ആറിനാക്കും, ഫെബ്രുവരി ഒന്നു മുതലാണ് മാറ്റം.