കോഴിക്കോട്: രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ.പിണറായിയെ എന്തുകൊണ്ടാണ് ഇഡി അറസ്റ്റു ചെയ്യാത്തതെന്ന് ചോദിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെ അംഗീകരിക്കുമോയെന്നും ഡി രാജ കോഴിക്കോട് പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് കേന്ദ്ര സര്‍ക്കാര്‍. കെജരിവാളിനെയും ഹേമന്ത് സോറനെയുമെല്ലാം ഇഡി അറസ്റ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെ ലംഘിച്ചും നിയമത്തെ വെല്ലുവിളിച്ചുമാണ്. രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ഡി രാജ പറഞ്ഞു. ദേശീയ നേതാവായ രാഹുല്‍ ഗാന്ധി ഇത്തരം തരംതാഴ്ന്ന നിലവാരത്തില്‍ പ്രതികരിക്കരുതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു