തിരുവനന്തപുരം: സ്മാര്‍ട് സിറ്റി റോഡ് വിവാദത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. നേതാക്കളെ സംശയത്തില്‍ നിര്‍ത്തുന്ന മന്ത്രിയുടെ പരാമര്‍ശം അപക്വമാണ്, പ്രതികരണങ്ങളില്‍ മന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
റോഡ് തകര്‍ന്നതിന് എതിരെ കടകംപള്ളി സുരേന്ദ്രന്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിലായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം. ഇതിന് മറുപടിയെന്നോണം കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്നാണ് റിയാസ് പ്രതികരിച്ചത്.