കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിന് ആരും എതിരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചീമുട്ടയേറും ഷൂസേറും തുടക്കം മുതലേയുണ്ടെന്നും ചാടിവീണുള്ള ചാവേര്‍ സമരമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
അതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. ചാവേര്‍ സമരത്തിന് നേതൃത്വം നല്‍കുന്ന നേതാക്കള്‍ ഒറ്റപ്പെട്ടു. പ്രതിപക്ഷം സംഘടിപ്പിക്കുന്ന പരിപാടിയുടെ പേര് പോലും ആളുകൾക്ക് അറിയില്ല. അതിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ചാണ് പ്രതിപക്ഷം ഉശിര് കാണിക്കേണ്ടതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.