റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പ്രധാന റോഡിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ കാറിലെ തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കാറില്‍ തീ പടര്‍ന്നതിന്‍റെയും സിവില്‍ ഡിഫന്‍സ് എത്തി തീയണയ്ക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സിവില്‍ ഡിഫന്‍സ് പുറത്തുവിട്ടു.
അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ മദീനയില്‍ വീട്ടില്‍ തീ പടര്‍ന്നു പിടിച്ചിരുന്നു. ശൂറാന്‍ ഡിസ്ട്രിക്ടിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.