Kerala

ഭാരത് അരി വീണ്ടും കേരള വിപണിയിലെത്തി

കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വീണ്ടും കേരള വിപണിയിലെത്തി. ഈ വർഷം ആദ്യം കിലോയ്‌ക്ക് 29 രൂപയ്‌ക്ക് വിൽപന നടത്തിയിരുന്ന അരിക്ക് ഇപ്പോൾ 22 രൂപയ്‌ക്കാണ് വിൽക്കുന്നത്. ‌‌

അഞ്ചുകിലോ, 10 കിലോ പായ്ക്കറ്റുകളായാണ് വിൽപ്പന. പുഴുക്കലരിയാണിത്. ഓരോ ജങ്ഷനിലും വണ്ടിയിൽ അരിയെത്തിച്ചാണ് വിൽക്കുന്നത്. നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം. സഹകരണ സ്ഥാപനമായ എൻ.സി.സി.എഫിലൂടെയാണ് വിൽപ്പന.

വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ​ഗോതമ്പും ലഭ്യമാക്കുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമായ ‘വാല്യുജം​ഗ്ഷനിൽ’ രജിസ്റ്റർ ചെയ്ത് വേണം ടെൻഡറിൽ പങ്കെടുക്കാൻ. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്‌ക്ക് രണ്ട് വരെ സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടെൻഡറിൽ പങ്കെടുക്കാം. ആദ്യഘട്ടത്തിൽ കേരളത്തിൽ ​ഗോതമ്പ് വിൽപനയ്‌ക്ക് എത്തിയിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top