Kerala
റിവ്യൂ ബോംബിങ്ങിനെതിരെ വിവരം നൽകാൻ പ്രത്യേക വെബ്പോർട്ടൽ; സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി
കൊച്ചി: സിനിമ റിലീസിന് പിന്നാലെ ഓൺലൈൻ-യൂട്യൂബ് വ്ളോഗർമാർ നടത്തുന്ന മോശം റിവ്യൂകൾ തടയുന്നതിന് സിനിമാപ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാൻ വെബ്പോർട്ടലടക്കം വേണമെന്നുളള നിർദേശങ്ങളിൽ വിശദ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി നിർദേശിച്ചു.
റിവ്യൂ ബോംബിങ് തടയാനുളള നിർദേശങ്ങൾ നൽകുന്ന പ്രോട്ടൊക്കോൾ സംസ്ഥാന പൊലീസ് മേധാവി മുൻപ് കോടതിയിൽ നൽകിയിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറി അഡ്വ. ശ്യാംപത്മനോട് നിർദേശിച്ചത്.