മുംബൈ: റിസർവ് ബാങ്ക് (ആർബിഐ) അടിസ്ഥാന പലിശനിരക്ക് (റീപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.

ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും.


