India
സംവരണത്തില്‍ വലിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ 50 ശതമാനം മാത്രം സംവരണം എന്ന നിബന്ധന എടുത്തുകളയുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് കോണ്‍ഗ്രസ് തങ്ങളുടെ വാഗ്ദാനം പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ 50 ശതമാനം മാത്രം സംവരണം എന്ന നിബന്ധന എടുത്തുകളയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദളിതുകളുടെയും ആദിവാസികളുടെയും സംവരണത്തില്‍ യാതൊരു കുറവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.