India

75-ാമത് റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 8.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം: 75-ാമത് റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 8.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. തുടർന്ന് സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമാകും. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.

 

മുൻ വർഷങ്ങളിലേത് പോലെ ഇന്ത്യൻ വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. ഗവർണറോടൊപ്പം മന്ത്രി വി ശിവൻകുട്ടിയാണ് തിരുവനന്തപുരത്തെ ചടങ്ങിൽ പങ്കെടുക്കുന്നത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓരോ മന്ത്രിമാർ വീതം അഭിവാദ്യം സ്വീകരിക്കും. ഒമ്പതരയോടെ നിയമസഭയിൽ സ്പീക്കർ എ എൻ ഷംസീറും രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും പതാക ഉയർത്തും. 10.30യോടെ കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കൺവീനർ എം എം ഹസനും പതാക ഉയർത്തും. ഏഴരയോടെ കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തും ചടങ്ങ് നടക്കുന്നുണ്ട്. ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ വി ശ്രീനിവാസ് ചടങ്ങിൽ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top