Kerala
തിരുവല്ലയിൽ സര്‍ക്കാര്‍ ഓഫീസിൽ റീൽസ് ചിത്രീകരിച്ചു: ഉദ്യോഗസ്ഥര്‍ക്ക് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി
പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്.
തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.