സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ എന്തും കാട്ടിക്കൂട്ടുന്ന സ്വഭാവം ഇപ്പോള്‍ വളരെയധികമാണ്. വെള്ളച്ചാട്ടത്തിന് സമീപം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടമായവരും ഏറെ. ഇപ്പോള്‍ യുപിയിലെ ഒരു യുവാവിന്റെ സാഹസമാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.
റീല്‍സ് ചിത്രീകരിക്കാന്‍ നടുറോഡില്‍ ശവമാവുകയാണ് യുവാവ് ചെയ്തത്. യുപി കസ്ഗഞ്ച് ജില്ലയിലെ മുകേഷ് കുമാര്‍ ആണ് സാഹസം കാട്ടിയത്. വെളുത്ത ഷീറ്റ് വിരിച്ച്, മൂക്കില്‍ പഞ്ഞിയും, മാലയുമിട്ടാണ് യുവാവ് റോഡില്‍ കിടന്നത്. എന്താണ് സംഭവം എന്നറിയാതെ ആളുകള്‍ പകച്ചുനില്‍ക്കുമ്പോഴാണ് മുകേഷ് ചിരിച്ചുകൊണ്ട് ചാടി എഴുന്നേറ്റത്. നാട്ടുകാര്‍ ഉടനടി വിവരം പോലീസിനു കൈമാറി. പോലീസ് എത്തിയപ്പോഴാണ് പണി പാളി എന്ന് യുവാവിനു മനസിലായത്. പൊതുജനങ്ങള്‍ക്ക് ശല്യം സൃഷ്ടിച്ചതിന് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.