India

റീൽസ് ലൈക്ക് ചെയ്‌താൽ പണം ലഭിക്കും, പിന്നാലെ യുവതിക്ക് നഷ്ടമായത് 6.37 ലക്ഷം രൂപ

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അനുദിനം പെരുകുന്നതിനിടെ മുംബൈയില്‍ വനിതക്ക് 6.37 ലക്ഷം രൂപ നഷ്‌ടമായി.

പാര്‍ട്ട്‌-ടൈം ജോലി വാഗ്ദാനം ചെയ്തുള്ള ഇന്‍സ്റ്റഗ്രാം റീലിന് പിന്നാലെ പോയതോടെയാണ് വനിത സാമ്പത്തിക തട്ടിപ്പിന് ഇരയായത് എന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ വാര്‍ത്തയില്‍ പറയുന്നു. പണം നഷ്ടപ്പെട്ടയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആസൂത്രിതമായ സൈബര്‍ തട്ടിപ്പിന്‍റെ വിവരങ്ങളാണ് മുംബൈയില്‍ നിന്ന് പുറത്തുവരുന്നത്. ഇന്‍സ്റ്റഗ്രാമിലെ പാര്‍ട്ട്-ടൈം ജോലി ഓഫര്‍ ചെയ്യുന്ന റീല്‍സ് പരസ്യത്തില്‍ ക്ലിക്ക് ചെയ്ത വനിത സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയായിരുന്നു. ഓണ്‍ലൈനില്‍ വീഡിയോകള്‍ക്ക് ലൈക്ക് നല്‍കുക വഴി പണം സ്വന്തമാക്കാം എന്നായിരുന്നു പരസ്യം. ഇത് കണ്ട് ആകൃഷ്ടയായ വനിത ലിങ്കില്‍ ക്ലിക്ക് ചെയ്തതതോടെ ഒരു ടെലഗ്രാം ഗ്രൂപ്പിലെത്തപ്പെട്ടു. പരസ്യത്തില്‍ പറഞ്ഞിരുന്നതുപോലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനായിരുന്നു ടെലഗ്രാം ഗ്രൂപ്പില്‍ നിന്ന് ആദ്യം ആവശ്യപ്പെട്ടത്. ഇതിന് ചെറിയൊരു സംഖ്യ വനിതക്ക് ലഭിക്കുകയും ചെയ്തു. ഇതുവഴി വനിതയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു തട്ടിപ്പ് സംഘം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top