India

ചെങ്കടലിലെ ആക്രമണത്തിന് തിരിച്ചടി; ഹൂതി കേന്ദ്രങ്ങൾ അക്രമിച്ച് യുഎസും ബ്രിട്ടനും

സനാ: യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അക്രമിച്ച് യുഎസും ബ്രിട്ടനും. ചെങ്കടലിലെ ഹൂതി ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ആക്രമണം. അമേരിക്കയും ബ്രിട്ടനും സംയുക്തമായാണ് ആക്രമണം നടത്തിയത്. ആക്രമണം ഹൂതി മാധ്യമം സ്ഥിരീകരിച്ചു. തലസ്ഥാനമായ സനായിലും പ്രധാന ന​ഗരങ്ങളായ സദാ, ധമര്‍, ഹുദയ്ദാ എന്നിവിടങ്ങളിലും അക്രമണം നടന്നു. പ്രതിരോധത്തിനായുള്ള അനിവാര്യ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടൻ അറിയിച്ചു. സ്വതന്ത്ര വ്യാപാര മാര്‍ഗ്ഗം ഉറപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു.

ഹൂതികളുടെ ആയുധ സംഭരണം, വ്യോമ പ്രതിരോധം, ലോജിസ്റ്റിക് സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആയിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ അമേരിക്കയ്ക്കും ബ്രിട്ടനും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. യുഎസിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് നേരെയും തിരിച്ചടിക്കുമെന്ന് ഹൂതികൾ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top