India
ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ
ചെന്നൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ അപ്പാളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാവിലെയാണ് അഡ്മിറ്റ് ചെയ്തത്.
കടുത്ത നെഞ്ചെരിച്ചലിനെ തുടർന്നാണു ശക്തികാന്ത ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഉടൻ ആശുപത്രി വിടാനാകുമെന്നാണു പ്രതീക്ഷയെന്നും ആർബിഐ വക്താവ് പറഞ്ഞു.