തിരുവനന്തപുരം: റേഷൻ കടകൾക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്റർ പതിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കടയുടമകൾക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെയും ചിത്രങ്ങളുള്ള പുതിയ പോസ്റ്റർ പതിക്കാൻ റേഷൻകട ഉടമകൾ വിസമ്മതിച്ചതോടെയാണ് താലൂക്ക് സപ്ലൈ ഓഫിസർമാർ റേഷനിങ് ഇൻസ്പെക്ടർമാർ വഴി വാക്കാൽ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെയും ചിത്രങ്ങളുള്ള പോസ്റ്റർ കടകൾക്കു മുന്നിൽ പതിച്ചതിന്റെ ഫോട്ടോയെടുത്ത് ഉടൻ അയയ്ക്കണമെന്നും കടയുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റേഷൻ കടകൾക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്റർ പതിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കടയുടമകൾക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ മുന്നറിയിപ്പ്
By
Posted on