റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന് തുടങ്ങുന്നതിനാല്‍ റേഷന്‍ വിതരണം ഇന്നും നാളെയും സ്തംഭിക്കും. ഭക്ഷ്യ-ധന മന്ത്രിമാരും റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് നീങ്ങിയത്.
ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കേണ്ട ആദ്യദിനത്തില്‍ തന്നെയാണ് സമരം തുടങ്ങുന്നതും. കഴിഞ്ഞ രണ്ട് ദിവസം പൊതു അവധി ദിനങ്ങളായിരുന്നതിനാൽ തുടർച്ചയായി നാല് ദിവസങ്ങൾ റേഷൻ കടകൾ അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്.
സിഐടിയുവിന്റേത് ഉൾപ്പെടെ 4 സംഘടനകൾ അടങ്ങിയ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതി ഇന്നു മുതൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപകൽ സമരം നടത്തും. എഐടിയുസിയുടെ കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും.