Kerala

സംസ്ഥാനത്ത് റേഷൻ കടകൾ പൂട്ടാൻ നിർദേശമെന്ന വാർത്തകൾ തള്ളി ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് റേഷൻ കടകൾ പൂട്ടാൻ നിർദേശമെന്ന മാധ്യമ വാർത്തകൾ തള്ളി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനുള്ള സമിതി വിവിധ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ റിപ്പോർട്ടിന്മേൽ ആധികാരിക ചർച്ചകൾ നടന്നിട്ടില്ല. പരിഷ്‌കാരങ്ങൾ ഉണ്ടെങ്കിൽ റേഷൻ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുമായുള്ള സമഗ്ര ചർച്ചകൾക്ക് ശേഷം മാത്രമെന്നും മന്ത്രി വ്യക്തമാക്കി.

2013 ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള റേഷന്‍ വ്യാപാരികളുടെ സാമ്പത്തികവും നിയമപരവും ഭരണപരവുമായ പ്രശ്നങ്ങള്‍ പഠനവിധേയമാക്കണമെന്ന് വിവിധ യോഗങ്ങളില്‍ റേഷന്‍ വ്യാപാരി സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top