India

രത്തന്‍ ടാറ്റയ്ക്ക് ഭാരത് രത്‌ന നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ഇന്ത്യയുടെ വിശ്വസ്തനായ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലയന്‍ പുരസ്‌കാരമായ ഭാരത് രത്‌ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മഹരാഷ്ട്ര മന്ത്രിസഭ പാസാക്കി. ഇന്ത്യയുടെ വ്യാവസായിക പുരോഗതിയിലും ടാറ്റാ ഗ്രൂപ്പിന്റെ വളര്‍ച്ചയിലും ഗണ്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഭാരത് രത്‌ന പുരസ്‌കാരം നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മുംബൈ കൊളാബയിലെ വീട്ടിലെത്തിച്ച ശേഷം മൃതദേഹം പത്തരയോടെ മുംബൈ നരിമാന്‍ പോയിന്റിലെ നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലുമണിക്ക് വര്‍ളി ശ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രത്തന്‍ ടാറ്റയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top