തിരുവനന്തപുരം: അധ്യാപകൻ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു , പരാതി മറച്ചു വെച്ച് സ്‌കൂൾ അധികൃതർ. ഇവിടുത്തെ പ്രമുഖ സ്കൂളാണ് വിദ്യാർത്ഥിനിയുടെ പീഡന പരാതി പൊലീസിനെ അറിയിക്കാതെ മറച്ചുവെക്കാന്‍ ശ്രമിച്ചത്. പീഡന വിവരം അറിഞ്ഞിട്ടും അധ്യാപകർ പൊലീസിനെ അറിയിച്ചില്ല.
സ്കൂളിലെ കൊമേഴ്സ് അധ്യാപകനാണ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. ഈ വിവരം തിങ്കളാഴ്ച അദ്ധ്യാപകർ അറിഞ്ഞിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ വെള്ളിയാഴ്ച പൊലീസിൽ പരാതി നൽകുകയായിരുന്നു. അധ്യാപകനെതിരെയും സ്കൂളിനെതിരെയും ഫോർട്ട് പൊലീസ് കേസെടുത്തു.
സ്കൂളിൽ വെച്ച് രണ്ടുതവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പ്രതിയായ അധ്യാപകൻ വട്ടിയൂർക്കാവ് സ്വദേശിയാണ്.