Kerala
അഞ്ചുവയസുകാരിക്ക് നിലമ്പൂരില്‍ ലൈംഗികപീഡനം; ഒഡിഷ സ്വദേശി അറസ്റ്റില്‍
മലപ്പുറം നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരിക്ക് നേരെയാണ് ലൈംഗികപീഡനം ഉണ്ടായത്. ഇന്നലെ രാത്രി ചിപ്‌സ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ വിളിച്ചു കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഒഡിഷ സ്വദേശി അലി ഹുസൈന്‍ എന്ന റോബിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സില്‍ അടുത്തടുത്തുള്ള മുറികളിലാണ് കുട്ടിയുടെ കുടുബവും പ്രതിയും താമാസിച്ചിരുന്നത്. ഈ പരിചയം മുതലാക്കിയാണ് ഇയാള്‍ കുട്ടിയെ സ്വന്തം ക്വാട്ടേഴ്സില്‍ എത്തിച്ച് പീഡിപ്പിച്ചത്. ഇതിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. കുട്ടിയെ കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രി അധികൃതരാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്. പിന്നാലെ രക്ഷിതാക്കള്‍ പരാതി നല്‍കുകയും ചെയതു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.