Kerala

പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ പീഡന ശ്രമത്തിന് പരാതി

Posted on

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ പീഡന ശ്രമത്തിന് പരാതി. മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറാണ് പരാതിക്കാരി.

സർജനായ മറ്റൊരു ഡോക്ടർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സർജനായ സെർബിൻ മുഹമ്മദ് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം.

മെഡിക്കൽ കോളേജിലെ റൂമിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. ഡോ. സെർബിൻ മുഹമ്മദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

പാരിപ്പളളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version