Kerala
പത്തു മാസം പ്രായമുള്ള കുഞ്ഞിനെ 30 കാരൻ പീഡിപ്പിച്ചു
പത്തു മാസം പ്രായമുള്ള കുഞ്ഞിനെ 30 കാരൻ പീഡിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ ദീപക് കുമാർ ലാൽബാബു സിംഗ് എന്ന പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുജറാത്തിലെ ബറൂച്ചിലെ പനോലി ഗ്രാമത്തിലാണ് സംഭവം.
റസ്റ്ററന്റ് ജീവനക്കാരിയാണ് കുഞ്ഞിന്റെ അമ്മ. പീഡനത്തിനിരയായ കുഞ്ഞിനെയും കുടുംബത്തെയും പ്രതിക്ക് മുൻപേ പരിയമുണ്ട്. ഇടയ്ക്കിടെ വീട്ടിൽ എത്തുകയും കുട്ടിയുമായി കളിക്കുകയും ചെയ്യുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പ്രതി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തശിയാണ് രക്തം വാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ബറൂച്ച് സിവിൽ ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.